വളര്ത്ത് മൃഗങ്ങള്ക്ക്
📢 പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
നായയെ വളർത്തുന്നതിനുള്ള ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നു. പഞ്ചായത്ത് പരിധിയിലെ ബാധകമായ ചട്ടങ്ങൾ അനുസരിച്ച് ആവശ്യമായ ലൈസൻസ് എടുക്കുകയും വാക്സിനേഷൻ രേഖകൾ സൂക്ഷിക്കുകയും ചെയ്യുക.
01 • നിയമപരമായ അറിവ്
ലൈസൻസ് എന്തുകൊണ്ട് ആവശ്യമാണ്?
നായക്കളെ വളർത്തുന്നതിനും ലൈസൻസ് നൽകുന്നതിനുമുള്ള ലൈസൻസുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കേരള പഞ്ചായത്ത് രാജ് നിയമവും അനുബന്ധ ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ്.
കേരള പഞ്ചായത്ത് രാജ് ആക്ട്, 1994-ന്റെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത് രാജ് (പ്രതിരോധവും നായക്കളുടെ നിയന്ത്രണവും ലൈസൻസിംഗും) ചട്ടങ്ങൾ, 1998 നിലവിലുണ്ട്.
📌 ശ്രദ്ധിക്കുക:
1998 ലെ ചട്ടങ്ങളിലെ Rule 4 പ്രകാരം, പഞ്ചായത്തിന്റെ തീരുമാനപ്രകാരം ലൈസൻസ് ആവശ്യമായ സാഹചര്യത്തിൽ നായ കൈവശം വന്നതിന് ശേഷം ഒരു മാസത്തിനകം ലൈസൻസിനായി അപേക്ഷിക്കണം.
1998 ലെ ചട്ടങ്ങളിലെ Rule 4 പ്രകാരം, പഞ്ചായത്തിന്റെ തീരുമാനപ്രകാരം ലൈസൻസ് ആവശ്യമായ സാഹചര്യത്തിൽ നായ കൈവശം വന്നതിന് ശേഷം ഒരു മാസത്തിനകം ലൈസൻസിനായി അപേക്ഷിക്കണം.
ലൈസൻസ് അപേക്ഷയിൽ നായയുടെ പ്രായം, നിറം, ഇനം തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതാണ്.
💉 Rabies Vaccination
വെറ്ററിനറി സർജൻ നൽകിയ പേവിഷബാധ പ്രതിരോധ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
വെറ്ററിനറി സർജൻ നൽകിയ പേവിഷബാധ പ്രതിരോധ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
02 • നിയമലംഘന പിഴ
ലൈസൻസ് ഇല്ലെങ്കിൽ ബാധകമായ പിഴ
1998 ലെ ചട്ടങ്ങളിലെ Rule 5 പ്രകാരം, ലൈസൻസ് ഇല്ലാതെ നായയെ വളർത്തുന്നതിന് ശിക്ഷാ വ്യവസ്ഥയുണ്ട്.
⚠️ ലൈസൻസ് ഇല്ലാതെ വളർത്തിയാൽ
₹250 വരെ
കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്ന സാഹചര്യത്തിൽ പരമാവധി ₹250 വരെ പിഴ.
⏰ കുറ്റം തുടരുന്ന സാഹചര്യം
₹50 / ദിവസം വരെ
കുറ്റം തുടർന്നാൽ ഓരോ ദിവസത്തേക്കും ₹50 വരെ പിഴ ഈടാക്കാവുന്നതാണ്.
💻
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം
K-SMART പോർട്ടൽ വഴി പൗരന്മാർക്ക് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം.
1
K-SMART ലോഗിൻ
K-SMART വെബ്സൈറ്റ് സന്ദർശിക്കുക.
2
Citizen Login
മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3
സേവനം തിരഞ്ഞെടുക്കുക
Pet Registration / Licensing സെലക്ട് ചെയ്യുക.
4
വിവരങ്ങൾ നൽകുക
നായയുടെയും ഉടമസ്ഥന്റെയും വിവരങ്ങൾ പൂരിപ്പിക്കുക.
5
രേഖകൾ & പേയ്മെന്റ്
രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.
03 • ആവശ്യമായ രേഖകൾ
അപേക്ഷയ്ക്കായി തയ്യാറാക്കേണ്ട രേഖകൾ
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ആവശ്യമായ രേഖകൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വെയ്ക്കുക.
ഉടമസ്ഥന്റെ തിരിച്ചറിയൽ രേഖ
വളർത്തുമൃഗ ഉടമസ്ഥന്റെ ആധാർ/തിരിച്ചറിയൽ രേഖയും വിലാസ തെളിവും.
Rabies Vaccination Certificate
ഗവൺമെന്റ് ഉള്ള വെറ്ററിനറി ഡോക്ടർ / വെറ്ററിനറി സർജൻ നൽകിയ സാധുതയുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷൻ സർട്ടിഫിക്കറ്റ്.
04 • Responsible Pet Care
സുരക്ഷിതമായ വളർത്തുമൃഗ പരിപാലനം
ലൈസൻസിനൊപ്പം വാക്സിനേഷൻ, സുരക്ഷിത പരിപാലനം, ഉത്തരവാദിത്തമുള്ള യജമാനത്വം എന്നിവയും പ്രധാനമാണ്.
🐶 സുരക്ഷിതവും ആരോഗ്യകരവുമായ പരിപാലനം
💉 വാക്സിനേഷൻ
❤️ മികച്ച പരിപാലനം