2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

KULATHOOR GRAMA PANCHAYAT

OPERATION TOOFAN 2.0

The Narco Hunt

കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0-യിൽ കുളത്തൂർ ഗ്രാമപഞ്ചായത്തും സജീവമായി കൈകോർക്കുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രത്യേക തൂഫാൻ ഗ്രാമസഭകൾ വിളിച്ചുചേർക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശക്തമായ ജാഗ്രതാ സമിതികൾ രൂപീകരിക്കും.

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുഴുവൻ നീളുന്ന ലഹരിവിരുദ്ധ ജനകീയ പ്രവർത്തനങ്ങളാണ് കുളത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്.

 

പ്രധാന സവിശേഷതകൾ & പങ്കാളിത്തം

 
🛡️

വാർഡിലെ വോളണ്ടിയർമാർ

തൂഫാൻ ഗ്രാമസഭകളിൽ ഓരോ വാർഡിലും പത്തിൽ കുറയാത്ത വാർഡ്യേഴ്‌സിനെ വാർഡ്തല ജനജാഗ്രതാ സമിതിയുടെ ഭാഗമാക്കും.

 
👥

വിപുലമായ പങ്കാളിത്തം

ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, ആശ-അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, പെൻഷൻകാർ എന്നിവരാണ് വാർഡ്യേഴ്‌സാകുന്നത്.

 
📍

ഹോട്ട്‌സ്പോട്ട് കണ്ടെത്തൽ

ലഹരി വിൽപ്പന, വിതരണം, ഉപയോഗം എന്നിവയുടെ വിവരങ്ങൾ അറിയിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. ഹോട്ട്‌സ്‌പോട്ടുകൾ ജനപങ്കാളിത്തത്തോടെ കണ്ടെത്തും.

 
🏫

തൂഫാൻ ക്ലബ്ബുകൾ

പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ ഇനിമുതൽ "തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ" എന്ന പേരിൽ പ്രവർത്തിക്കും.

🏥 പുനരധിവാസവും തുടർപരിചരണവും

•

ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസിലിങ്, ചികിത്സ, ഡി-അഡിക്ഷൻ സേവനം, മാനസിക-കുടുംബ പിന്തുണ എന്നിവ ഉറപ്പാക്കി പുനരധിവാസ സൗകര്യമൊരുക്കൽ പഞ്ചായത്തിന്റെ ബാധ്യതയാണ്.

•

കുടുംബശ്രീ-ഹരിതകർമ്മസേന പ്രവർത്തകരുടെ സഹായത്തോടെ ലഹരിവ്യാപന കേന്ദ്രങ്ങളും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും.

•

മനഃശാസ്ത്രജ്ഞർ, ഡി-അഡിക്ഷൻ സ്‌പെഷ്യലിസ്റ്റുകൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരുള്ള തൂഫാൻ കെയർ കമ്മിറ്റികൾ തുടർ പരിചരണം ഉറപ്പാക്കും.

•

ലഹരിയിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ പ്രത്യേക തൂഫാൻ ആഫ്റ്റർ കെയർ ഹോമുകൾ സജ്ജമാക്കും.

 

ഒരുവർഷത്തെ പ്രവർത്തന കലണ്ടർ

PHASE 01 (1-3 മാസം)

തൂഫാൻ ഗ്രാമസഭകൾ, കാമ്പസുകളിൽ ബോധവൽക്കരണം, ലഹരി ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തൽ.

PHASE 02 (4-6 മാസം)

രക്ഷിതാക്കൾക്ക് കൗൺസിലിങ്, യുവാക്കൾക്കായി ലഹരിവിരുദ്ധ കായിക-കലാമത്സരങ്ങൾ.

PHASE 03 (7-9 മാസം)

രഹസ്യവിവര സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ/ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിൽ അവബോധം.

PHASE 04 (10-12 മാസം)

കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള മെന്ററിങ് പരിപാടികൾ.