2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തീരദേശപരിപാലനനിയമം

തീരദേശപരിപാലന നിയമം (CRZ)

കുളത്തൂർ ഗ്രാമപഞ്ചായത്ത് — പരിസ്ഥിതി സംരക്ഷണവും നിയന്ത്രിത വികസനവും

📌 പ്രധാന വിവരം

തീരദേശ പ്രദേശങ്ങളിലെ പരിസ്ഥിതി, ജൈവ വൈവിധ്യം, പ്രകൃതിവിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും നിയന്ത്രിത വികസനം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമങ്ങളാണിവ.

2019-ലെ CRZ വിജ്ഞാപനപ്രകാരം കുളത്തൂർ ഗ്രാമപഞ്ചായത്ത് CRZ-III B വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

കേരളത്തിലാകെ 36 മുനിസിപ്പാലിറ്റികളും 5 കോർപ്പറേഷനുകളും 66 ഗ്രാമപഞ്ചായത്തുകളും CRZ II വിഭാഗത്തിലും; ഇതര ഗ്രാമപഞ്ചായത്തുകളിൽ 37 എണ്ണം CRZ III A യിലും, 30 എണ്ണം CRZ III B യിലും, 2 പഞ്ചായത്തുകൾ CRZ III A & III B വിഭാഗങ്ങളിലുമാണ്.

🗺️ CRZ മേഖലകളും മാനദണ്ഡങ്ങളും (2019)

CRZ I (IA & IB)

പ്രത്യേകം

  • CRZ I A: പരിസ്ഥിതി ലോല മേഖലകൾ. പുതിയ വാസഗൃഹങ്ങൾക്ക് അനുമതി ലഭിക്കില്ല (Clause 5, 5.1, 5.1.1 പ്രവൃത്തികൾ മാത്രം).
  • CRZ I B: അന്തർ വേലിയേറ്റ മേഖല (Intertidal Zone). പുതിയ വാസഗൃഹങ്ങൾക്ക് നിർമ്മാണ അനുമതിയില്ല (Clause 5, 5.1.2 പ്രവൃത്തികൾക്ക് മാത്രം അനുമതി).

CRZ II

നഗരമേഖല

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 500m വരെയും ജലാശയങ്ങളിൽ കരയിലേക്ക് 50m വരെയുമുള്ള പരിധി.
  • വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വീതിക്ക് തത്തുല്യമായതോ 50m ഏതാണോ കുറവ് അത്രയും ദൂരം ബാധകമാണ്.
  • 18.01.2019-ന് മുൻപുള്ള അംഗീകൃത റോഡുകളുടെയോ കെട്ടിടങ്ങളുടെയോ കരയിലേക്കുള്ള ഭാഗത്ത് നിർമ്മാണ അനുമതി നൽകാം.

CRZ III A

ഉയർന്ന സാന്ദ്രത

  • കടലിൽ നിന്ന് 50m വരെയുള്ള പ്രദേശം വികസന നിഷിദ്ധ മേഖലയാണ് (NDZ). പുതിയ വികസനപ്രവർത്തനങ്ങൾ പാടില്ല.
  • അംഗീകൃത വാസഗൃഹങ്ങളുടെ നിലവിലുള്ള അതേ പ്ലിന്ത് ഏരിയയിൽ ഉപയോഗമാറ്റം വരുത്താതെ പുനർനിർമ്മാണമാകാം.
  • 50m-ന് അപ്പുറം Ground + First Floor (പരമാവധി ഉയരം 9m) വരെ നിർമ്മാണ അനുമതി നൽകാം.

CRZ III B

കുളത്തൂർ ഗ്രാമപഞ്ചായത്ത്

  • കടലിൽ നിന്ന് 200m വരെയുള്ള പ്രദേശം വികസന നിഷിദ്ധ മേഖലയാണ് (NDZ).
  • NDZ-ൽ നിലവിലുള്ള അംഗീകൃത വീടുകൾ അതേ പ്ലിന്ത് ഏരിയയിൽ പുനർനിർമ്മിക്കാം.
  • പരമ്പരാഗത തീരദേശവാസികൾക്ക് (മത്സ്യത്തൊഴിലാളികൾ) നിയമാനുസൃതമായി NDZ-ലും പുതിയ വീടുകൾ നിർമ്മിക്കാം.
  • 200m-ന് അപ്പുറം Ground + First Floor (ഉയരം 9m) വരെ നിർമ്മാണാനുമതി നൽകാം.
  • വേലിയേറ്റ ജലാശയങ്ങൾക്ക് 50m-ന് പുറത്ത് CRZ അനുമതി ആവശ്യമില്ല.

CRZ IV & ദ്വീപുകൾ

ജലമേഖല

  • CRZ IV A/B: വേലിയേറ്റ സ്വാധീനമുള്ള ജലപ്രദേശങ്ങളും അടിത്തട്ടും ഉൾപ്പെടുന്നു (Clause 5.4 പ്രവൃത്തികൾ മാത്രം).
  • ദ്വീപുകൾ: IIMP അനുമതി ലഭ്യമാകും വരെ ദൂരപരിധി 50m ആയി തുടരും. 50m-ൽ അതേ പ്ലിന്ത് ഏരിയയിൽ പുനർനിർമ്മാണം നടത്താം.
📝 അപേക്ഷ സമർപ്പണവും മാർഗ്ഗനിർദ്ദേശങ്ങളും
  • തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന അനുമതി: CRZ II, III A, III B വിജ്ഞാപന പ്രകാരം 300m² വരെയുള്ള വാസഗൃഹ നിർമ്മാണങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് അനുമതി നൽകും.
  • തീരദേശ പരിപാലന അതോറിറ്റിയ്ക്ക് (KCZMA) അയക്കേണ്ടവ:
    • 300m²-ന് മുകളിലുള്ള വാസഗൃഹങ്ങൾ.
    • വാസഗൃഹങ്ങളല്ലാത്ത മറ്റെല്ലാ നിർമ്മാണ അപേക്ഷകളും.
    • പരമ്പരാഗത തീരദേശവാസികളുടെ കെട്ടിട ക്രമവൽക്കരണ അപേക്ഷകൾ.
  • ഹാജരാക്കേണ്ട പ്രധാന രേഖകൾ:
    • തദ്ദേശ സ്ഥാപന അധികാരിയുടെ ശുപാർശയും ഒപ്പുവെച്ച Budget Estimate-ഉം.
    • 25.03.2015-ലെ G.O(Ms) No.1/2015/S&TD അനുസരിച്ചുള്ള Scrutiny Fee.
    • Geo Coordinates ഉം HTL ദൂരവും രേഖപ്പെടുത്തിയ Building Plan / Site Plan.
    • CRZ II എങ്കിൽ 18.01.2019-ന് മുൻപുള്ള Building Line വിവരങ്ങൾ പ്ലാനിൽ ചേർക്കണം.
  • DLC ചുമതല: നിർമ്മാണ അനുമതി പരിശോധനയും നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കലും ജില്ലാതല കമ്മിറ്റിയിലാണുള്ളത്.
⚠️ പ്രധാന മുന്നറിയിപ്പ്

നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി നൽകുന്ന ഏതൊരു അനുമതിയും റദ്ദ് ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം കേരള തീരദേശ പരിപാലന അതോറിറ്റിയ്ക്ക് മാത്രമായിരിക്കും.