സ്ഥാപനചരിത്രം
പഞ്ചായത്തിന്‍റെ ആദ്യപ്രസിഡന്‍റാ യ ശ്രീ.ആന്‍റണീ നാടാരുടെയും സ്വാതന്ത്യസമരസേനാനി ആയിരുന്ന ശ്രീ. ഗാന്ധിവിലാസം കൃഷ്ണന്‍ നായരുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ സാമൂഹികമുന്നേറ്റത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ 12 വാര്‍ഡില്‍ മൂന്ന് വാര്‍ഡുകള്‍ പൂര്‍ണമായും 1 വാര്‍ഡ് ഭാഗീകമായും തീരപ്രദേശത്താണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മാത്രമല്ല, ഇവിടെനിന്നുളള മത്സ്യമാണ് നെയ്യാറ്റിന്‍കര താലുക്കിലെ വിവിധഭാഗങ്ങളില്‍ ലഭിക്കുന്നത്. കുളത്തൂര്‍ വില്ലേജിലെ വിരാലിഭാഗത്ത് തേരിവിള എന്ന സ്ഥലത്താണ് പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്നത്. പോര്‍ട്ടുഗീസുകാരുടെ കാലം മുതല്‍ക്കുതന്നെ വിദേശികള്‍ ഇതിനെ സുഖവാസ കേന്ദ്രമാക്കിയിരുന്നു. അക്കാലത്ത് ഒരു ചെറിയ തുറമുഖമായിരുന്ന പൂവാറില്‍ നങ്കൂരമിടുന്ന പായ്ക്കപ്പലുകള്‍ക്ക് സിഗ്നല്‍ നല്‍കുന്നതിന് തൊട്ടടുത്ത് പൊക്കമുള്ള കുന്നില്‍, വലിയ കൊടി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തലയുയര്‍ത്തിനില്‍ക്കുന്ന ഈ കുന്നിന് ഇക്കാരണത്താല്‍ കൊടിതൂക്കിക്കുന്ന് എന്ന് പേരുണ്ടായി. കൊടിതൂക്കിക്കുന്നിന്റെ ഉത്തുംഗഭാഗത്തുനിന്നു നോക്കിയാല്‍ നാലുവശത്തും കാണുന്ന പ്രകൃതിദൃശ്യങ്ങള്‍ ഏതെരു സന്ദര്‍ശകനെയും വിസ്മയിപ്പിക്കും. നദിയുടെ പടിഞ്ഞാറായി രാജാ കോശവദാസിന്റെയും മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെയും പ്രയാണത്തിനിടയില്‍ അഭയം നല്‍കി ചരിത്രത്തില്‍ സ്ഥാനം പിടിച്ച പൂവ്വാറിലെ പല പ്രദേശങ്ങളും കാണാം. ചികിത്സാരീതികളായ അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി എന്നീ എല്ലാ ചികിത്സാരീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഇവയില്‍ അലോപ്പതി ചികിത്സാരീതികളാണ് കൂടുതലാളുകളും പിന്തുരുന്നത്. നാട്ടുവൈദ്യമുറകളും ചില പ്രദേശങ്ങളില്‍ നിലവിലുണ്ട്. പഞ്ചായത്തില്‍ 2 പ്രൈമറി ഹെല്‍ത്തുസെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളും കുടിലുകളാണ്. പഞ്ചായത്തിലെ പകുതിയോളം വരുന്ന ജനവിഭാഗം, വിസ്തൃതിയില്‍ പഞ്ചായത്തിന്റെ 10% പോലും വരാത്ത ഈ പ്രദേശത്താണ് തിങ്ങിപ്പാര്‍ക്കുന്നത്.