ഓപ്പറേഷൻ തൂഫാൻ 2.0
OPERATION TOOFAN 2.0
കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0-യിൽ കുളത്തൂർ ഗ്രാമപഞ്ചായത്തും സജീവമായി കൈകോർക്കുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രത്യേക തൂഫാൻ ഗ്രാമസഭകൾ വിളിച്ചുചേർക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശക്തമായ ജാഗ്രതാ സമിതികൾ രൂപീകരിക്കും.
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുഴുവൻ നീളുന്ന ലഹരിവിരുദ്ധ ജനകീയ പ്രവർത്തനങ്ങളാണ് കുളത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്.
പ്രധാന സവിശേഷതകൾ & പങ്കാളിത്തം
🏥 പുനരധിവാസവും തുടർപരിചരണവും
•
ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസിലിങ്, ചികിത്സ, ഡി-അഡിക്ഷൻ സേവനം, മാനസിക-കുടുംബ പിന്തുണ എന്നിവ ഉറപ്പാക്കി പുനരധിവാസ സൗകര്യമൊരുക്കൽ പഞ്ചായത്തിന്റെ ബാധ്യതയാണ്.
•
കുടുംബശ്രീ-ഹരിതകർമ്മസേന പ്രവർത്തകരുടെ സഹായത്തോടെ ലഹരിവ്യാപന കേന്ദ്രങ്ങളും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും.
•
മനഃശാസ്ത്രജ്ഞർ, ഡി-അഡിക്ഷൻ സ്പെഷ്യലിസ്റ്റുകൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരുള്ള തൂഫാൻ കെയർ കമ്മിറ്റികൾ തുടർ പരിചരണം ഉറപ്പാക്കും.
•
ലഹരിയിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ പ്രത്യേക തൂഫാൻ ആഫ്റ്റർ കെയർ ഹോമുകൾ സജ്ജമാക്കും.
ഒരുവർഷത്തെ പ്രവർത്തന കലണ്ടർ
തൂഫാൻ ഗ്രാമസഭകൾ, കാമ്പസുകളിൽ ബോധവൽക്കരണം, ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തൽ.
രക്ഷിതാക്കൾക്ക് കൗൺസിലിങ്, യുവാക്കൾക്കായി ലഹരിവിരുദ്ധ കായിക-കലാമത്സരങ്ങൾ.
രഹസ്യവിവര സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ/ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിൽ അവബോധം.
കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള മെന്ററിങ് പരിപാടികൾ.